പുണെയിലെ അപകടം: 17കാരനായ പ്രതിയെ ഒബ്സർവേഷൻ ഹോമിൽനിന്ന് വിട്ടയയ്ക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു

മേയ് 19നു പബ്ബിൽ നിന്നു മദ്യപിച്ച പതിനേഴുകാരൻ സുഹൃത്തുക്കളുമൊത്ത് ആഡംബര കാറിൽ അമിതവേഗത്തിൽ വരുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു.

author-image
Vishnupriya
New Update
bombay

ബോംബെ ഹൈക്കോടതി

Listen to this article
0.75x 1x 1.5x
00:00 / 00:00

പുണെ: ആഡംബര കാറിടിച്ച് രണ്ടു ബൈക്ക് യാത്രികർ മരിച്ച കേസിലെ പ്രതിയായ പതിനേഴുകാരനെ ഒബ്സർവേഷൻ ഹോമിൽനിന്നു വിട്ടയയ്ക്കാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. മേയ് 19നു പബ്ബിൽ നിന്നു മദ്യപിച്ച പതിനേഴുകാരൻ സുഹൃത്തുക്കളുമൊത്ത് ആഡംബര കാറിൽ അമിതവേഗത്തിൽ വരുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. പ്രതിക്കു 18 വയസ്സിൽ താഴെയാണു പ്രായമെന്നതിനാൽ കുട്ടിയായി കണക്കാക്കാമെന്നു വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.

ആദ്യ ഘട്ടത്തിൽ പതിനേഴുകാരനെ പ്രതി ചേർത്ത് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും അപകടം നടന്ന് 15 മണിക്കൂറിനുള്ളിൽ പുണെയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്കു ജാമ്യം നൽകിയിരുന്നു. റോഡ് അപകടങ്ങളെ കുറിച്ച് 300 വാക്കിൽ ഉപന്യാസം എഴുതുക, മദ്യപാന ശീലം അകറ്റാൻ കൗൺസിലിങ്ങിൽ പങ്കെടുക്കുക, ട്രാഫിക് പൊലീസിനൊപ്പം സമൂഹ സേവനം ചെയ്യുക എന്നീ ഉപാധികൾ വച്ചായിരുന്നു ജാമ്യം. ജാമ്യ വ്യവസ്ഥകൾ വാർത്തയായതോടെ ജുവനൈൽ ബോർഡിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ഇതിനെതിരെ പ്രതിഷേധത്തെ തുടർന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കുകയും വീണ്ടും സർക്കാർ ഒബ്സർവേഷൻ ഹോമിലേക്കു മാറ്റുകയുമായിരുന്നു. എന്നാൽ സംഭവത്തിൽ കുട്ടിയുടെ ബന്ധു നൽകിയ ഹേബിയസ് കോർപസ് ഹർജി പരി​ഗണിച്ച ബോംബെ ഹൈക്കോടതി, ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് ബാലവകാശ നിയമം (2005) ന്റെ ലംഘനമാണെന്ന് പറഞ്ഞിരുന്നു.

porsche case