/kalakaumudi/media/media_files/2026/01/13/missu-2026-01-13-15-53-55.jpg)
ന്യൂഡൽഹി: പോർട്ടബിൾ ടാങ്ക് വേധ മിസൈൽ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചു.
മൂന്നാം തലമുറ മിസൈൽ സംവിധാനമാണ് മഹാരാഷ്ട്രയിലെ അഹല്യ നഗർ കെകെ റേഞ്ചസിൽ പരീക്ഷിച്ചത്.
ചലിക്കുന്ന ലക്ഷ്യത്തിലേക്കു മിസൈൽ പ്രയോഗിക്കാൻ സാധിക്കുമെന്നതാണ് നേട്ടം. ആധുനിക ടാങ്കുകളെ തകർക്കാൻ ഇതിനുശേഷിയുണ്ട്.
ഹൈദരാബാദിലെ റിസർച് സെന്റർ ഇമാറത്ത് ചണ്ഡീഗഡിലെ ടെർമിനൽ ബാലിസ്റ്റിക്‌സ് റിസർച് ലാബ് പുണൈയിലെ ഹൈ എനർജി മെറ്റീരിയൽസ് റിസർച് ലാബ് എന്നിവ സംയുക്തമായാണ് മിസൈൽ വികസിപ്പിച്ചെടുത്തത്.
ഭാരത് ഡൈനാമിക്‌സും ഭാരത് ഇലക്‌ട്രോണിക്‌സും ചേർന്നാകും സൈന്യത്തിനുവേണ്ടി ഇവ നിർമ്മിക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
