/kalakaumudi/media/media_files/2025/06/28/indian-post-logo-2025-06-28-16-38-12.png)
ന്യൂഡല്‍ഹി :ഓഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫിസുകളിലും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റല്‍ വകുപ്പിന്റെ നീക്കം. ഓഗസ്റ്റ് മുതല്‍ പോസ്റ്റ് ഓഫിസുകളിലെ പേയ്‌മെന്റ് കൗണ്ടറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് 'കാഷ്ലെസ്' പണമിടപാടുകള്‍ നടത്താം.പരീക്ഷണാര്‍ഥം കര്‍ണാടകയിലെ മൈസൂരു, ബാഗല്‍കോട്ട് ഹെഡ് ഓഫിസിനു കീഴിലുള്ളപോസ്റ്റ് ഓഫിസുകളില്‍ നടപ്പാക്കി വിജയിച്ചതോടെയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
പോസ്റ്റ് ഓഫിസുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ യുപിഐ (യുണീക് പേയ്‌മെന്റ്‌റ് ഇന്റര്‍ഫെയ്‌സ് സിസ്റ്റവുമായി ബന്ധിപ്പിക്കാന്‍ കാലതാമസമെടുത്തതാണു ഡിജിറ്റല്‍ പേയ്‌മെന്റ്‌റ് സൗകര്യ വൈകാന്‍ കാരണമെന്നു കേന്ദ്രം അറിയിച്ചു. രണ്ടുവര്‍ഷം മുന്‍പ് ചു രുക്കം ചില പോസ്റ്റ് ഓഫിസുകളില്‍ ഇത് നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സാങ്കേതിക തകരാറുകള്‍ കാരണമാണ് വൈകിയത്.