/kalakaumudi/media/media_files/bDTRuQ8rmgRsr2PIgkQq.jpg)
ഡല്‍ഹി നഗരത്തില്‍ ഓടുന്ന കാറില്‍ അഭ്യാസം നടത്തിയ 'സ്‌പൈഡര്‍മാന്‍' കസ്റ്റഡിയില്‍. നജാഫ്ഗഡ് സ്വദേശിയായ ആദിത്യ(20)നാണ് സ്‌പൈഡര്‍മാന്റെ വേഷമണിഞ്ഞ് കാറിന്റെ ബോണറ്റിന് മുകളില്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനാണ് ദ്വാരക ട്രാഫിക് പൊലീസ് നടപടിയെടുത്തത്. കാറോടിച്ചിരുന്ന ഗൗരവ് സിങ് (19) എന്നയാളെയും പൊലീസ് പിടികൂടി. സ്‌പൈഡര്‍മാന്റെ വേഷത്തിലുള്ള യുവാവിന്റെ കാര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ അപകടകരമായി വാഹനമോടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിക്കല്‍ തുടങ്ങി 26,000 രൂപ പിഴയടക്കാനുള്ള കുറ്റം ഇവര്‍ക്കുമേല്‍ ചുമത്തുകയായിരുന്നു.