മുന്‍കൂര്‍ ജാമ്യം തേടി പ്രജ്വല്‍ രേവണ്ണ

ഒരുപാട് സ്ത്രീകളെയും പ്രജ്വല്‍ രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഹസ്സന്‍ ലോക്സഭ സീറ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രില്‍ 27-ന് പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നിരുന്നു. ഇപ്പോഴും ഒളിവിലാണ്.

author-image
Rajesh T L
New Update
dsf

Prajwal Reanna

Listen to this article
0.75x1x1.5x
00:00/ 00:00

പ്രജ്വല്‍ രേവണ്ണ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രത്യേക കോടതിയെ സമീപിച്ചു. പ്രജ്വല്‍ മെയ് 30 ന് മ്യൂണിക്കില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന ഔദ്യോഗിക വിവരങ്ങള്‍. മെയ് 31 ന് പ്രജ്വല്‍ നഗരത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ.എംപിമാരും എംഎല്‍എമാരുമെല്ലാം ഉള്‍പ്പെട്ട കേസില്‍ പ്രജ്വലിന്റെ അഭിഭാഷകന്‍ പ്രത്യേക കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജെഡി(എസ്) നേതാവ് എച്ച് ഡി ദേവഗൗഡയുടെ ചെറുമകനായ പ്രജ്വല്‍ 47 കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയാണ്. ഒരുപാട് സ്ത്രീകളെയും പ്രജ്വല്‍ രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഹസ്സന്‍ ലോക്സഭ സീറ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രില്‍ 27-ന് പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നിരുന്നു. ഇപ്പോഴും ഒളിവിലാണ്.

Prajwal Reanna