/kalakaumudi/media/media_files/xTCcXtzgTeEtVnLjGGyv.jpg)
Prajwal Revanna books flight from Germany to Bengaluru
പ്രജ്വല്‍ രേവണ്ണ ജര്‍മനിയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്.
പ്രജ്വല്‍ മ്യൂണിക്കില്‍നിന്ന് ബെംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായാണ് ലഭിക്കുന്ന വിവരം. തിരിച്ചെത്തിയാല്‍ പ്രജ്വലിനെ ഉടന്‍ അറസ്റ്റു ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കെംപഗൗഡ വിമാനത്താവളത്തില്‍ എത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യാനാണ് അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള മൂവായിരത്തോളം വീഡിയോകളാണ് പ്രജ്വല്‍ പകര്‍ത്തിയിരുന്നത്.