പ്രജ്ജ്വല്‍ രേവണ്ണ ലൈംഗികപീഡനകേസ്: വീഡിയോകോളിൽ വിവസ്ത്രയാകാൻ നിർബന്ധിച്ചു,കൂടുതൽ വിവരങ്ങളുമായി പരാതിക്കാരി

നാലുവര്‍ഷം മുമ്പ് ബെംഗളൂരുവിലെ വീട്ടില്‍വെച്ചാണ് തന്റെ അമ്മയെ  പ്രജ്ജ്വല്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴിയിലുള്ളത്. ഇതിനുപിന്നാലെ തനിക്ക് നേരേയും ലൈംഗികാതിക്രമമുണ്ടായി.

author-image
Vishnupriya
Updated On
New Update
Truth will prevail Prajwal Revannas first response on sex scandal in Karnataka

പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെയുള്ള പ്രതിഷേധങ്ങളിൽ നിന്ന്

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: പ്രജ്ജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികപീഡനക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. പ്രജ്ജ്വല്‍ രേവണ്ണയുടെയും പിതാവ് എച്ച്.ഡി. രേവണ്ണയുടെയും ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ചാണ് പരാതിക്കാരി കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലും ഇതുസംബന്ധിച്ച് വിശദമായ മൊഴി പരാതിക്കാരി നല്‍കിയിട്ടുണ്ട്.

നാലുവര്‍ഷം മുമ്പ് ബെംഗളൂരുവിലെ വീട്ടില്‍വെച്ചാണ് തന്റെ അമ്മയെ  പ്രജ്ജ്വല്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴിയിലുള്ളത്. ഇതിനുപിന്നാലെ തനിക്ക് നേരേയും ലൈംഗികാതിക്രമമുണ്ടായി. വീഡിയോകോളില്‍ വിവസ്ത്രയാകാന്‍ ഉള്‍പ്പെടെ പ്രജ്ജ്വല്‍ നിര്‍ബന്ധിച്ചതായും പരാതിക്കാരി പറയുന്നു.

''പ്രജ്ജ്വല്‍ എന്നെ ഫോണില്‍ വിളിച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടും. അമ്മയുടെ മൊബൈല്‍ഫോണിലേക്കാണ് അയാള്‍ വീഡിയോകോള്‍ ചെയ്തിരുന്നത്. കോളെടുക്കാന്‍ നിര്‍ബന്ധിക്കും. വിസമ്മതിച്ചാല്‍ എന്നെയും അമ്മയെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തും''- യുവതി പറഞ്ഞു.

പ്രജ്ജ്വലും പിതാവ് എച്ച്.ഡി. രേവണ്ണയും ഇവരുടെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന അമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.സഹകരിച്ചില്ലെങ്കില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതായിരുന്നു പ്രജ്ജ്വലിന്റെ രീതി. ഭര്‍ത്താവിന്റെ ജോലി ഇല്ലാതാക്കും, മകളെ ബലാത്സംഗം ചെയ്യും തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് അമ്മയെ അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതെന്നും പരാതിക്കാരിമൊഴി നൽകി.

അതേസമയം, പരാതി നല്‍കിയതിന് പിന്നാലെ തന്റെ അച്ഛന് അദ്ദേഹത്തിന്റെ ജോലി നഷ്ടമായെന്നും യുവതി ആരോപിച്ചു. എന്നാൽ, പ്രജ്ജ്വലിന്റെ പീഡനങ്ങളെക്കുറിച്ച് പുറത്തറിയുകയും പരാതി നല്‍കുകയും ചെയ്തപ്പോള്‍ കുടുംബം തനിക്കും അമ്മയ്ക്കും പൂർണ പിന്തുണനല്‍കി.

വീട്ടുജോലിക്കാരായ സ്ത്രീകളെ  എച്ച്.ഡി.രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. പക്ഷേ, ഇതുവരെ മൂന്നുപേര്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ തയ്യാറായത്. അതിക്രമത്തിനിരയായ കൂടുതല്‍പേരുണ്ട്, പക്ഷേ, അവരാരും ഇതേക്കുറിച്ച് പുറത്തുപറഞ്ഞിട്ടില്ല അവരെയെല്ലാം ഇരുവരും ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു.

prajwal revanna HD Revanna