പ്രജ്ജ്വല്‍ രേവണ്ണ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രേയസ് പട്ടേലാണ് മണ്ഡലത്തില്‍ വിജയിച്ചത്. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

author-image
Rajesh T L
New Update
praj

Prajwal Revanna Not Get bail

Listen to this article
0.75x 1x 1.5x
00:00 / 00:00

ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ ഹാസന്‍ മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണയെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 24 വരെ പ്രജ്ജ്വല്‍ കസ്റ്റഡിയില്‍ തുടരണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച രാവിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹാസനില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു പ്രജ്വല്‍ രേവണ്ണ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രേയസ് പട്ടേലാണ് മണ്ഡലത്തില്‍ വിജയിച്ചത്. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

 

prajwal revanna