/kalakaumudi/media/media_files/xTCcXtzgTeEtVnLjGGyv.jpg)
Prajwal Revanna Not Given Political Clearance For Germany Visit
ലൈംഗിക പീഡനക്കേസില്‍ പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി ജര്‍മനിയിലേക്ക് പോകാന്‍ പ്രത്യേക അന്വേഷണ സംഘം. അശ്ളീല വീഡിയോ പുറത്തുവന്നതിന് പിന്നാലെ നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ട പ്രജ്വലിനായി രണ്ടുതവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി. അതേസമയം, കേസെടുത്തതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സേന വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് മുതലാണ് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ തമ്പടിച്ചത്.ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പോലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.