ലൈംഗിക പീഡനക്കേസ്: പ്രജ്വൽ രേവണ്ണ ഇന്ന് വിദേശത്ത് നിന്ന് തിരിച്ചെത്തുമെന്ന് സൂചന

മ്യൂണിക്കിൽ നിന്ന് ബംഗളുരുവിലേക്ക് ഉള്ള ടിക്കറ്റ് റദ്ദാക്കിയിട്ടില്ല എന്നുള്ള വിവരങ്ങൾ പുറത്തുവരുന്നത്. അതേസമയം ബ്ലൂ കോർണർ നോട്ടീസ് നിലനിൽക്കുന്നതിനാൽ വന്നാൽ പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിൽ എടുക്കും.

author-image
Vishnupriya
Updated On
New Update
prajwal

പ്രജ്വൽ രേവണ്ണ

Listen to this article
0.75x1x1.5x
00:00/ 00:00

ഹൈദരാബാദ്: പ്രജ്വൽ രേവണ്ണ ഇന്ന് അർധരാത്രിയോടെ വിദേശത്ത് നിന്നും തിരിച്ചെത്തിയേക്കുമെന്ന് സൂചന. മ്യൂണിക്കിൽ നിന്ന് ബംഗളുരുവിലേക്ക് ഉള്ള ടിക്കറ്റ് റദ്ദാക്കിയിട്ടില്ല എന്നുള്ള വിവരങ്ങൾ പുറത്തുവരുന്നത്. അതേസമയം ബ്ലൂ കോർണർ നോട്ടീസ് നിലനിൽക്കുന്നതിനാൽ വന്നാൽ പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിൽ എടുക്കും.

ഉച്ചയ്ക്ക് 12.05 ന് മ്യൂണിക്കിൽ നിന്ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് അർദ്ധരാത്രി 12.30-യ്ക്ക് ആണ് ബംഗളുരുവിൽ എത്തുക. അന്വേഷണ സംഘത്തിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. ലൈം​ഗിക അതിക്രമ പരാതികലും അശ്ളീല ചിത്ര പ്രചാരണ കേസുകളുമാണ് എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ നിലനിൽക്കുന്നത്. രണ്ട് ബലാത്സം​ഗ പരാതികളും ഈ ദൃശ്യങ്ങളെല്ലാം മൊബൈലിൽ ചിത്രീകരിച്ചു എന്നുള്ളതിന് സൈബർ പൊലീസ് എടുത്ത എഫ്ഐആറും പ്രജ്വലിനെതിരെയുണ്ട്.

prajwal revanna