ലൈംഗികാതിക്രമക്കേസ്: പ്രജ്ജ്വല്‍ രേവണ്ണയെ ജൂണ്‍ ആറുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം കസ്റ്റഡിയിലെടുത്ത പ്രജ്ജ്വലിനെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

author-image
Vishnupriya
New Update
praj

പ്രജ്ജ്വൽ രേവണ്ണയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ

Listen to this article
0.75x1x1.5x
00:00/ 00:00

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ പ്രജ്ജ്വല്‍ രേവണ്ണയെ കോടതി ജൂണ്‍ ആറുവരെ പോലീസ് കസ്റ്റഡിയില്‍വിട്ടു. ജര്‍മനിയില്‍നിന്ന് തിരിച്ചെത്തിയ ഉടന്‍ ബെംഗളൂരു വിമാനത്താവളത്തില്‍വച്ചാണ് പ്രജ്ജ്വല്‍ അറസ്റ്റിലാകുന്നത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം കസ്റ്റഡിയിലെടുത്ത പ്രജ്ജ്വലിനെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

14 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും ജൂണ്‍ ആറുവരെ കസ്റ്റഡി അനുവദിച്ചു. ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രജ്ജ്വല്‍ ജര്‍മനിയിലേക്ക് കടന്നത്. ഏപ്രില്‍ 27-ന് രാജ്യം വിട്ട പ്രജ്ജ്വല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ 33 ദിവസം വിദേശത്ത് കഴിഞ്ഞ ശേഷമാണ് തിരിച്ചെത്തിയത്. അശ്ലീലവീഡിയോ കേസിന്റെ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

police custody prajwal revanna