/kalakaumudi/media/media_files/xTCcXtzgTeEtVnLjGGyv.jpg)
Prajwal Revanna sex scandal JD(S) MLA H D Revanna booked for kidnap of former maid
മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച് ഡി രേവണ്ണയ്ക്കെതിരെ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘം. ലൈംഗിക പീഡന പരാതി ഉന്നയിച്ച ഇരയുടെ മാതാവിനെ തട്ടിക്കൊണ്ടുപോയതിനാണ് രേവണ്ണയ്ക്കെതിരെ കേസെടുത്തത്. രേവണ്ണയുടെ മകന്‍ ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കെ ആര്‍ നഗര സ്വദേശിനിയുടെ മാതാവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് കേസ്. ഹാസന്‍ സ്വദേശി സതീഷ് ബാബണ്ണ രേവണ്ണയുടെ നിര്‍ദേശ പ്രകാരമാണ് തന്റെ മാതാവിനെ തട്ടിക്കൊണ്ട് പോയതെന്ന് പരാതിക്കാരി പറയുന്നു. കേസില്‍ രേവണ്ണ ഒന്നാം പ്രതിയും സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമാണ്.
അതേസമയം പ്രജ്വല്‍ രേവണ്ണയക്കെതിരെ മറ്റൊരു ബലാത്സംഗക്കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിന് ശ്രമിച്ചു എന്നതാണ് കേസ്. എസ്ഐടി വിളിച്ചു വരുത്തി മൊഴിയെടുത്ത ഇരകളിലൊരാള്‍ ആണ് പരാതി നല്‍കിയത്.
Prajwal Revanna sex scandal JD(S) MLA H D Revanna booked for kidnap of former maid