ലൈംഗികാതിക്രമ കേസ്: മെയ് 31 ന് ബാംഗ്ലൂർ എത്തി കീഴടങ്ങുമെന്ന് പ്രജ്വൽ രേവണ്ണ

പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വൽ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.താൻ വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസുമുണ്ടായിരുന്നില്ല- പ്രജ്വൽ

author-image
Vishnupriya
New Update
prajwal revanna

പ്രജ്വല്‍ രേവണ്ണ

Listen to this article
0.75x 1x 1.5x
00:00 / 00:00

ബംഗളൂരു: ലൈംഗികാതിക്രമകേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണ നാട്ടിലേക്ക്. മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങുമെന്നാണ് പുതിയ വിവരം. കഴി‍ഞ്ഞ ഏപ്രിൽ 27 മുതൽ പ്രജ്വൽ ഒളിവിലാണ്. പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം. ഇത് ഒഴിവാക്കാനാണ് പ്രജ്വലിന്‍റെ നാട്ടിലേക്ക് തിരിക്കുന്നതെന്നാണ് കരുതുന്നത്.

നാട്ടിലേക്ക് തിരികെ ടിക്കറ്റ് ബുക്ക് ചെയ്തതായാണ് സൂചന. പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വൽ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.താൻ വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസുമുണ്ടായിരുന്നില്ല. 26-ന് വിദേശത്തേക്ക് പോകുമെന്ന് നേരത്തേ തീരുമാനിച്ചതാണ്, കുടുംബത്തെ ഇത് അറിയിച്ചിരുന്നില്ല. ജർമനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് തനിക്കെതിരെ കേസെടുത്തെന്ന് അറിയുന്നത്. അതോടെയാണ് ഏഴ് ദിവസം ഹാജരാകാൻ സമയം ചോദിച്ചത്.

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ഈ വിഷയം ഉയർത്തിക്കാട്ടി എൻഡിഎയ്ക്ക് എതിരെ പ്രചാരണം നടത്തുന്നത് കണ്ടു. കടുത്ത വിഷാദത്തിലായതിനാലാണ് താൻ  നിശ്ശബ്ദത പാലിച്ചത്. ഹാസനിൽ ചില ദുഷ്ടശക്തികൾ തനിക്കെതിരെ പ്രവർത്തിച്ചു, തന്നെ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടത്തി. മെയ് 31-ന് രാവിലെ 10 മണിക്ക് എസ്ഐടിക്ക് മുമ്പാകെ ഹാജരാകുമെന്ന് പ്രജ്വൽ വ്യക്തമാക്കി. വിചാരണ നേരിടും.നിയമപോരാട്ടം നടത്തി സത്യം തെളിയിക്കും.ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നും പ്രജ്വൽ പറഞ്ഞു

prajwal revanna