'ജന്‍ സൂരജ്' രാഷ്ട്രീയ പാര്‍ട്ടിയുമായി പ്രശാന്ത് കിഷോര്‍; ലക്ഷ്യം ബിഹാര്‍ തിരഞ്ഞെടുപ്പ്

ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ ജന്‍ സൂരജ് അഭിയാന്‍ രാഷ്ട്രീയപാര്‍ട്ടിയാകും. ബിഹാര്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പ്രവര്‍ത്തനം.

author-image
anumol ps
New Update
prashanth

പ്രശാന്ത് കിഷോര്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തിറങ്ങാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. സമൂഹത്തിന്റെ അടിത്തട്ടില്‍ നടത്തുന്ന പ്രചരണ ക്യാംപെയ്‌നായ ജന്‍ സൂരജ് അഭിയാന്‍ രാഷ്ട്രീയപാര്‍ട്ടിയായി മാറ്റാനാണു നീക്കം. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ ജന്‍ സൂരജ് അഭിയാന്‍ രാഷ്ട്രീയപാര്‍ട്ടിയാകും. ബിഹാര്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പ്രവര്‍ത്തനം.

ജന്‍ സൂരജ് ക്യാംപെയ്‌നില്‍ പങ്കെടുത്ത ഒന്നര ലക്ഷത്തോളം ആളുകള്‍ പാര്‍ട്ടി അംഗങ്ങളാകുമെന്നാണ് കണക്കുകൂട്ടല്‍. പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായി 8 യോഗങ്ങള്‍ ബിഹാറില്‍ വിളിച്ചുകൂട്ടും. നേതൃത്വത്തില്‍ ആരൊക്കെയാകും ഉണ്ടാവുക, പാര്‍ട്ടി ഭരണഘടന എങ്ങനെ, മുന്‍ഗണനകള്‍ എന്തൊക്കെയാകണം എന്നിവയെല്ലാം ചര്‍ച്ചയാകും. വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. പ്രശാന്ത് കിഷോര്‍ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ അത് ജെഡിയുവിനും ആര്‍ജെഡിക്കും ഭീഷണിയാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുെട വിലയിരുത്തല്‍. 

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെഡിയുവിനുമെതിരെ ഭരണവിരുദ്ധ വികാരം ബിഹാറില്‍ ശക്തമാണ്. പരമ്പരാഗത വോട്ടുകള്‍ക്ക് അപ്പുറം പിടിച്ചെടുക്കാന്‍ ആര്‍ജെഡിക്കു കഴിയുന്നുമില്ല. ഈ സാഹചര്യത്തില്‍ പുതിയ പാര്‍ട്ടിക്ക് ബിഹാറില്‍ പ്രസക്തിയുണ്ടെന്നാണ് പ്രശാന്ത് കിഷോറിന്റെ നിഗമനം.

വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയാക്കി സമൂഹത്തിന്റെ താഴേക്കിടയിലേക്കുള്ളവരിലേക്ക് ഇറങ്ങിച്ചെന്നാണ് പ്രശാന്ത് കിഷോര്‍ ക്യാംപെയ്ന്‍ നടത്തുന്നത്. ബിഹാറില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശാന്തിന്റെ നീക്കം ദേശീയ രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

prashant kishore