താനെ ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 11 മുതൽ

ഏപ്രിൽ 11 ന് വൈകുന്നേരം ദീപാരാധനക്ക് ശേഷം പ്രസാദ ശുദ്ധിക്രിയകൾ ആരംഭിക്കും.ക്ഷേത്രം തന്ത്രി ഇ.നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക

author-image
Honey V G
New Update
wagle estate

താനെ:താനെയിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ മഹോത്സവം കൊണ്ടാടുന്നു. ഏപ്രിൽ 11 മുതൽ 14 വരെയാണ് വാർഷിക മഹോത്സവം നടക്കുക. ഏപ്രിൽ 11 ന് വൈകുന്നേരം ദീപാരാധനക്ക് ശേഷം പ്രസാദ ശുദ്ധിക്രിയകൾ ആരംഭിക്കും.ക്ഷേത്രം തന്ത്രി ഇ.നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക രണ്ടാം ദിനമായ ഏപ്രിൽ 12 ന് രാവിലെ 6 ന് മഹാഗണപതി ഹോമം, 8 മണിക്ക് ബിംബശുദ്ധി കലശങ്ങൾ,വൈകിട്ട് 7.30ന് ഭദ്രകാളി പൂജയും തുടർന്ന് ഹനുമാൻസ്വാമി പൂജയും നടത്തപ്പെടും. 13 ന് 6.00 മണിക്ക് ഗണപതിഹോമം രാവിലെ 8.00ന് മൃത്യുഞ്ജയഹോമം തുടർന്ന് ഉപദേവതമാരുടെ കലശങ്ങളും,നാഗർക്ക് കലശപൂജയും നൂറും പാലും 14 ന് രാവിലെ 5 മണിക്ക് വിഷുകണി,6 മണിക്ക് ഗണപതിഹോമം,അയ്യപ്പസ്വാമിയുടെ വാർഷിക കലശപൂജകൾ,കളഭാഭിഷേകം എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12:30 മുതൽ മഹാപ്രസാദം (വിഷു സദ്യ)

Mumbai City