ന്യൂഡൽഹി : ന്യൂ ഇന്ത്യ സഹകരണ ബാങ്കിൽ നിന്നും പ്രീതി സിന്റ എടുത്ത 18 കോടിയോളം വരുന്ന ലോൺ എഴുതി തള്ളി. എന്നാൽ കോൺഗ്രസ് പ്രീതി സിന്റയ്ക്ക് എതിരെ രംഗത്തു വന്നു. അവരുടെ സോഷ്യൽ മീഡിയ നിലവിൽ കൈകാര്യം ചെയ്യുന്നത് ബിജെപി ആണെന്ന് വിമർശിച്ചു.
എന്നാൽ താൻ മുഴുവൻ പണവും തിരിച്ചടച്ചു എന്നും കോൺഗ്രസ് നടത്തുന്നത് വില കുറഞ്ഞ ആക്ഷേപമാണെന്നു പ്രീതി സിന്റ പറഞ്ഞു. തിങ്കളാഴ്ച, കേരളാ കോൺഗ്രസിൻ്റെ എക്‌സ് ഹാൻഡിലാണ് പ്രീതി സിന്റയ്ക്ക് എതിരെ ആരോപണം ഉണ്ടായത്. എന്നാൽ ഇതിനെതിരെ പ്രീതി സിന്റ രംഗത്തു വന്നു.
തന്റെ സോഷ്യൽ മീഡിയ താൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത് എന്നും കോൺഗ്രസ്സ് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് പ്രീതി സിന്റ പറഞ്ഞു. ഫെബ്രുവരി 13-ന്, ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
നിലവിലുള്ളവ പുതുക്കുന്നതിനുള്ള പുതിയ വായ്പകൾ നൽകുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി. ആർബിഐ ന്യൂ ഇന്ത്യ കോഓപ്പറേറ്റീവ് ബാങ്കിൻ്റെ ഡയറക്ടർ ബോർഡിനെ 12 മാസത്തേക്ക് അസാധുവാക്കുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മുൻ ചീഫ് ജനറൽ മാനേജരെ ഈ കാലയളവിലേക്ക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തു.
ഫെബ്രുവരി 27 മുതൽ ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപ അക്കൗണ്ടുകളിൽ നിന്ന് 25,000 രൂപ വരെ പിൻവലിക്കാൻ അനുവദിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
"റിസർവ് ബാങ്ക്, അഡ്മിനിസ്ട്രേറ്ററുമായി കൂടിയാലോചിച്ച് ബാങ്കിൻ്റെ പണലഭ്യത നില പരിശോധിച്ച ശേഷം, 2025 ഫെബ്രുവരി 27 മുതൽ ഒരു നിക്ഷേപകന് 25,000 രൂപ വരെ നിക്ഷേപം പിൻവലിക്കാൻ ഉള്ള അനുമതി ലഭിച്ചു.