/kalakaumudi/media/media_files/2025/10/24/murmu-2-2025-10-24-08-12-04.jpg)
ന്യൂഡല്‍ഹി: പുതുവത്സരാശംസ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 2026 നമ്മുടെ ജീവിതത്തില്‍ സമാധാനവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊര്‍ജ്ജം പകരട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
പുതുവത്സരം നവോന്മേഷത്തിന്റെയും നല്ല മാററത്തിന്റെയും പ്രതീകമാണ്. ആത്മപരിശോധനയ്ക്കും പുതിയ പ്രതിജ്ഞകള്‍ക്കുമുള്ള അവസരമാണ്. രാജ്യത്തിന്റെ വികസനം, പരിസ്ഥിതി സംരക്ഷണം, ഐക്യം എന്നിവയോടുള്ള പ്രതിബന്ധത ശക്തിപ്പെടുത്താമെന്നും ദ്രൗപദി മുര്‍മു ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
