കേവലം പേര് കൊണ്ട് മാത്രം പാകിസ്ഥാനെ രാത്രി മുഴുവന്‍ ഉണര്‍ത്തി നിര്‍ത്തി: ഐഎന്‍എസ് വിക്രാന്തില്‍ സൈനികവേഷത്തിലെത്തി ദീപാവലി ആഘോഷിച്ച് മോദി

ഇന്നലെ രാത്രി വിക്രാന്തിലാണ് മോദി ചെലവഴിച്ചത്.നാവിക സേനാംഗങ്ങള്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന മോദി, അവരോടൊപ്പം ഉത്സവം ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പറഞ്ഞു.സൈനികരുടെ സമര്‍പ്പണത്തെയും ത്യാഗത്തെയും അദ്ദേഹം പ്രശംസിച്ചു

author-image
Biju
New Update
modi

ഗോവ: പതിവുപോലെ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ നാവിക സേനാംഗങ്ങള്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. ആദ്യമായാണ് നാവികസേനാംഗങ്ങള്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിക്കുന്നത്. 

ഗോവ കാര്‍വാര്‍ തീരത്ത് ഐഎന്‍എസ് വിക്രാന്തിലാണ് നാവിക സേനാംഗങ്ങള്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചത്. ഇന്നലെ രാത്രി വിക്രാന്തിലാണ് മോദി ചെലവഴിച്ചത്.നാവിക സേനാംഗങ്ങള്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന മോദി, അവരോടൊപ്പം ഉത്സവം ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പറഞ്ഞു.സൈനികരുടെ സമര്‍പ്പണത്തെയും ത്യാഗത്തെയും അദ്ദേഹം പ്രശംസിച്ചു.

ഈ നിമിഷത്തില്‍ ജീവിക്കേണ്ടതിന്റെ പ്രാധാന്യം ഞാന്‍ മനസ്സിലാക്കി. നിങ്ങളുടെ സമര്‍പ്പണം വളരെ വലുതാണ്, എനിക്ക് അത് പൂര്‍ണ്ണമായി അനുഭവിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ ഞാന്‍ തീര്‍ച്ചയായും അത് അനുഭവിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഇതിലൂടെ ജീവിക്കുക എന്നത് എത്ര വെല്ലുവിളി നിറഞ്ഞതാണെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും. 

ഇന്നലെ ഐഎന്എസ് വിക്രാന്തിലാണ് കഴിഞ്ഞതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നലെ വേഗം ഉറങ്ങി, സന്തോഷത്തോടെയുള്ള ഉറക്കമായിരുന്നു. സാധാരണ അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാത്രിയില്‍ ആഴക്കടല്‍ കാണുന്നതും പുലര്‍ച്ചെ സൂര്യോദയം കാണുന്നതും തന്റെ ദീപാവലിയെ കൂടുതല്‍ സവിശേഷമാക്കിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എന്റെ കുടുംബം നിങ്ങളാണ്. അതുകൊണ്ട് നിങ്ങള്‍ക്കൊപ്പമാണ് ദീപാവലി. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന്റെ പ്രതിബന്ധതയുടെ തെളിവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന്റെ പ്രതിബന്ധതയുടെ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു സ്വദേശി ഐഎന്‍എസ് വിക്രാന്ത് ലഭിച്ച ദിവസം മുതല്‍ ഇന്ത്യന്‍ നാവിക സേന പുതിയ സന്ദേശം നല്കി. മെയ്ഡ് ഇന്‍ ഇന്ത്യയുടെ വലിയ സന്ദേശം. സൈനിക ക്ഷമതയുടെ പ്രതിബിംബമാണിത്. കേവലം പേര് കൊണ്ട് മാത്രം മുഴുവന്‍ പാകിസ്താനെ രാത്രി മുഴുവന്‍ ഉണര്‍ത്തി നിര്‍ത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ഇന്ന് ഒരു അത്ഭുതകരമായ ദിവസമാണ്. ഈ രംഗം അവിസ്മരണീയമാണ്. ഇന്ന്, ഒരു വശത്ത്, എനിക്ക് സമുദ്രമുണ്ട്, മറുവശത്ത്, ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ ശക്തി എനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന്, ഒരു വശത്ത് എനിക്ക് അനന്തമായ ചക്രവാളമുണ്ട്. അനന്തമായ ആകാശമുണ്ട്, മറുവശത്ത് അനന്തമായ ശക്തികളെ ഉള്‍ക്കൊള്ളുന്ന ഭീമന്‍ ഐഎന്‍എസ് വിക്രാന്ത് എനിക്കുണ്ട്. സമുദ്രജലത്തിലെ സൂര്യരശ്മികളുടെ തിളക്കം ധീരരായ സൈനികര്‍ കത്തിച്ച ദീപാവലി വിളക്കുകള്‍ പോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

naredramodi