പ്രധാനമന്ത്രി അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി

ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു പ്രധാനമന്ത്രി അയോധ്യയിലെത്തിയത്.

author-image
anumol ps
New Update
ayodhya

പ്രധാനമന്ത്രി അയോധ്യ രാമക്ഷേത്രത്തില്‍

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍ എത്തി രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു പ്രധാനമന്ത്രി അയോധ്യയിലെത്തിയത്. രാമക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തിയ ശേഷം മോദി ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് മോദി റോഡ് ഷോ നടത്തിയത്. പ്രധാനമന്ത്രിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം വലിയ വിവാദമായതിന് പിന്നാലെയാണ് വീണ്ടും രാമക്ഷേത്രം സന്ദര്‍ശിക്കുന്നത്. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ദര്‍ശനമാണിത്.  

ayodhya ram mandir road show prime minister narendra modi