/kalakaumudi/media/media_files/2025/11/09/primeminister-narendramodi-2025-11-09-11-57-38.jpg)
ന്യൂഡൽഹി: രണ്ട് ദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച യാത്ര തിരിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
സന്ദർശനത്തിനിടെ ഭൂട്ടാൻ രാജാവ് ജിഗ്മെ കേസർ നംഗ്യാൽ വാങ്ചുക്കുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
വാങ്ചൂക്കിന്റെ 70ാമത് ജന്മദിനാഘോഷത്തിലും മോദി പങ്കെടുക്കും. ഇന്ത്യയും ഭൂട്ടാനും ചേർന്ന് വികസപ്പിച്ച 1020 മെഗാവാട്ട് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഉദ്ഘാടനം ഇരുനേതാക്കളും നിർവഹിക്കും.
ഭൂട്ടാൻ പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തും.
ഭൂട്ടാൻ സർക്കാർ സംഘടിപ്പിക്കുന്ന ആഗോള സമാധാന പ്രാർഥനാ മഹോത്സവത്തിലും മോദി പങ്കെടുക്കും.
ഭൂട്ടാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 4000 കോടിയിലധികം രൂപ ചെലവിൽ റെയിൽ പാതകൾ നിർമ്മിക്കാനുള്ള പദ്ധതി അടുത്തിടെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
