തിരഞ്ഞെടുപ്പ് പ്രചരണം; പ്രധാനമന്ത്രി ഞായറാഴ്ച പട്‌നയിൽ

ഞായറാഴ്ച പട്‌നയിൽ റോഡ് ഷോയും തിങ്കളാഴ്ച ഹാജിപുർ, സാരൻ, മുസഫർപുർ എന്നിവിടങ്ങളിൽ റാലികളും സംഘടിപ്പിക്കും.

author-image
anumol ps
Updated On
New Update
pm modi

പ്രധാനമന്ത്രി നരേന്ദ്രമോദി

Listen to this article
0.75x 1x 1.5x
00:00 / 00:00

 

പട്‌ന: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ബിഹാറിൽ എത്തും. ഞായറാഴ്ച പട്‌നയിൽ റോഡ് ഷോയും തിങ്കളാഴ്ച ഹാജിപുർ, സാരൻ, മുസഫർപുർ എന്നിവിടങ്ങളിൽ റാലികളും സംഘടിപ്പിക്കും. ഞായറാഴ്ച രാത്രി പ്രധാനമന്ത്രി പട്‌ന രാജ്ഭവനിൽ താമസിക്കും. റോഡ് ഷോയ്ക്കു മുന്നോടിയായി പട്‌ന നഗരത്തിൽ കർശനമായ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. റാലികൾ സംഘടിപ്പിക്കുന്ന ഹാജിപുർ, സാരൻ, മുസഫർപുർ മണ്ഡലങ്ങളിൽ 20നു വോട്ടെടുപ്പു നടക്കും. റോഡ് ഷോ നടക്കുന്ന പട്‌നയിലെ പട്‌ന സാഹിബ്, പാടലിപുത്ര മണ്ഡലങ്ങളിൽ ജൂൺ ഒന്നിനാണു വോട്ടെടുപ്പ്. 

 

bihar road show prime minister narendra modi