/kalakaumudi/media/media_files/fWOillx1rqoah16oEra5.jpeg)
ശ്രീനഗര്‍: പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശസന്ദര്‍ശനം വെട്ടിച്ചുരുക്കി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്.
പഹല്‍ഗാം സ്ഥിതിഗതികള്‍ വിലയിരുത്താനായി അടിയന്തര യോഗം ചേരാനാണ് പ്രധാനമന്ത്രി രാവിലെ ഏഴുമണിയോടെ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇന്നു ചേരും. കശ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭീകരാക്രമണത്തെത്തുടര്‍ന്ന് കശ്മീരിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത യോഗത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി.
വിവിധ ദേശീയ- അന്തര്‍ദേശീയ നേതാക്കള്‍ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
