/kalakaumudi/media/media_files/2026/02/13/seva-2026-02-13-11-16-12.jpg)
ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 1.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'സേവാ തീർഥ്' എന്ന കെട്ടിട സമുച്ചയത്തിന്റെ പേര് അനാച്ഛാദനം ചെയ്യും.കാബിനറ്റ് യോഗത്തിന് ശേഷം കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സൗത്ത് ബ്ലോക്കിൽ നിന്ന് സേവ തീർഥിലേക്ക് എത്തും. സേവാ തീർഥ് ഒന്നിലാണ്
പ്രധാനമന്ത്രിയുടെ ഓഫീസ്. ആധുനികസൗകര്യങ്ങളോടൊപ്പം വിദേശ പ്രതിനിധികളുമായുള്ള ചർച്ചകൾക്കായി 'ഇന്ത്യ ഹൗസ്' എന്ന പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടെ കൊളോണിയൽ കാലഘട്ടത്തിന്റെ പ്രതീകമായ സൗത്ത് ബ്ലോക്ക് ചരിത്ര മ്യൂസിയമായി മാറ്റാനാണു സർക്കാർ തീരുമാനം.
പ്രധാനമന്ത്രിയുടെ ഓഫിസ് അടങ്ങിയ സേവാ തീർഥ് 1, കാബിനറ്റ് സെക്രട്ടേറിയറ്റ് അടങ്ങുന്ന സേവാ തീർഥ് 2, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫിസും അടങ്ങുന്ന സേവാ തീർഥ് 3യും പദ്ധതിയുടെ ഭാഗമാണ്. കാബിനറ്റ് സെക്രട്ടേറിയറ്റ് ഇതിനകം രാഷ്ട്രപതി ഭവനിൽ നിന്ന് സേവ തീർഥ് -2 ലേക്ക് മാറി.
പിഎംഒയുടെ മാറ്റത്തെത്തുടർന്ന് പ്രതിരോധ - വിദേശകാര്യ മന്ത്രാലയങ്ങൾ ഏതാനും ആഴ്ചകൾക്കുള്ളിൽ സൗത്ത് ബ്ലോക്കിൽ നിന്ന് ഒന്നിലധികം ഓഫീസുകളിലേക്ക് മാറും. നോർത്ത് ബ്ലോക്ക് പൂർണമായും ഒഴിപ്പിച്ച് മന്ത്രാലയങ്ങൾ ഐക്കണിക് കെട്ടിടത്തിൽ നിന്ന് രാജ് പഥ് എന്നറിയപ്പെട്ടിരുന്ന കർത്തവ്യ പാതയിലെ പുതിയ കെട്ടിടങ്ങളിലേക്ക് മാറി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
