പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി മുതൽ 'സേവ തീർഥ് ' എന്നറിയപ്പെടും

സേവന മനോഭാവവും രാജ്യ താൽപര്യവും പരിഗണിച്ചാണ് പേരുമാറ്റം എന്നാണ് വിശദീകരണം.രാജ്ഭവന്റെ പേര് കഴിഞ്ഞ ദിവസം ലോക് ഭവൻ എന്ന് മാറ്റിയിരുന്നു.ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നത്.

author-image
Devina
New Update
narendramodi

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേര് ഇനിമുതൽ  'സേവ തീർഥ് ' എന്ന്  അറിയപ്പെടും .

ഇതിനുമുൻപായി സൗത്ത് ബ്ലോക്കിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രവർത്തനം മാറ്റും.

സേവന മനോഭാവവും രാജ്യ താൽപര്യവും പരിഗണിച്ചാണ് പേരുമാറ്റം എന്നാണ് വിശദീകരണം.

രാജ്ഭവന്റെ പേര് കഴിഞ്ഞ ദിവസം ലോക് ഭവൻ എന്ന് മാറ്റിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നത്. 'എക്‌സിക്യൂട്ടീവ് എൻക്ലേവ്' എന്നാണ് നേരത്തെ നൽകിയിരുന്ന പേര്.

 കൊളോണിയൽ കാലഘട്ടത്തിന്റെ പേരുകളും ചിഹ്നങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് അറിയുന്നത്.

രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള 

അവന്യൂവായ 'രാജ്പഥി'നെ സർക്കാർ 'കർതവ്യപഥ്' എന്ന് പുനർനാമകരണം ചെയ്തു.

2016 ൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി 'ലോക് കല്യാൺ മാർഗ്' എന്നും പുനർനാമകരണം ചെയ്യപ്പെട്ടു.