/kalakaumudi/media/media_files/2025/09/02/narendramodi-2025-09-02-11-43-42.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 13ന് ബൈറാബി-സൈറാങ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ആദ്യം മിസോറാം സന്ദര്‍ശിക്കുമെന്നും തുടര്‍ന്ന് മണിപ്പൂരിലേക്ക് പോകുമെന്നും മിസോറാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടഐ റിപ്പോര്‍ട്ടു ചെയ്തു.
2023ല്‍ വംശീയ അതിക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം പ്രധാനമന്ത്രി മണിപ്പൂരിലേക്കു നടത്തുന്ന ആദ്യ സന്ദര്‍ശനമായിരിക്കും ഇത്. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള അന്തിമ ഷെഡ്യൂള്‍ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.