ഈ വർഷംരാജ്യത്തെ പരസ്യവിപണിയിൽ അച്ചടി മാധ്യമങ്ങൾ കരുത്തുറ്റ വളർച്ച കൈവരിക്കും

ഈ വർഷം രാജ്യത്തെ പരസ്യവിപണിയിൽ അച്ചടി മാധ്യമങ്ങൾ കരുത്തുറ്റ വളർച്ച കൈവരിക്കുമെന്ന് ഡബ്‌ള്യുപിപി മീഡിയ പുറത്തിറക്കിയ ദിസ് ഇയർ നെക്‌സ്റ്റ് ഇയർ റിപ്പോർട്ട് വ്യക്തമാക്കുന്നു.

author-image
Devina
New Update
achdi

മുംബൈ: ഈ വർഷം രാജ്യത്തെ പരസ്യവിപണിയിൽ അച്ചടി മാധ്യമങ്ങൾ കരുത്തുറ്റ വളർച്ച കൈവരിക്കുമെന്ന് ഡബ്‌ള്യുപിപി മീഡിയ പുറത്തിറക്കിയ ദിസ് ഇയർ നെക്‌സ്റ്റ് ഇയർ റിപ്പോർട്ട് വ്യക്തമാക്കുന്നു.

 പരമ്പരാഗത മാധ്യമങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കായ 4.4ശതമാനം അച്ചടി മാധ്യമങ്ങൾ രേഖപ്പെടുത്തുമെന്നാണ് പ്രവചനം.

ഈ വർഷം ഇന്ത്യയിലെ ആകെ പരസ്യവരുമാനം 2,01,891 കോടി രൂപയിലെത്തും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17,844 കോടിയുടെ വർധനയാണിത്. ടെലിവിഷൻ രംഗത്ത് 3.1 ശതമാനവും റേഡിയോയിൽ 1.5 ശതമാനവും വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ മികച്ച 10 പരസ്യ വിപണികളിൽ ഒന്നെന്ന ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ റിപ്പോർട്ട്. ഡിജിറ്റൽവൽക്കരണവും പ്രതിശീർഷ വരുമാനത്തിലുണ്ടായ വർധനയും വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു.