/kalakaumudi/media/media_files/2025/12/03/murmu-navikasena-2025-12-03-10-13-32.jpg)
ന്യൂഡല്‍ഹി: 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ ജനാധിപത്യം, ഭരണഘടനാ ആശയങ്ങള്‍ എന്നിവയക്ക് ഊന്നല്‍ നല്‍കി കൊണ്ടായിരുന്നു അഭിസംബോധന. രാജ്യത്തിന്റെ പ്രധാന ദേശീയ നേട്ടങ്ങള്‍ എടുത്തുകാണിച്ചു കൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും മുര്‍മു ആദരാഞ്ജലി അര്‍പ്പിച്ചു.
സമ്പന്നവും സ്വാശ്രയവുമുള്ള ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം രാഷ്ട്രപതി ചൂണ്ടിക്കാണിച്ചു. ഐക്യം, പ്രതിരോധശേഷി എന്നിവ വര്‍ധിപ്പിക്കാന്‍ പൗരന്മാരോട് ആഹ്വാനം ചെയ്തു. ഇന്ത്യന്‍ സ്ത്രീകള്‍ സ്റ്റീരിയോടൈപ്പുകള്‍ തകര്‍ത്ത് രാഷ്ട്രനിര്‍മ്മാണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മു പറഞ്ഞു. കൃഷി, ബഹിരാകാശം, കായികം, സായുധ സേന എന്നീ മേഖലകളും എടുത്ത് കാണിച്ചു. ആഗോള കായിക രംഗത്തെ നേട്ടങ്ങളും ചൂണ്ടിക്കാണിച്ചു.
വനിതാ ക്രിക്കറ്റിലും ചെസിലും ഇന്ത്യയുടെ വിജയങ്ങള്‍ വളരുന്ന ആധിപത്യത്തിന്റെ പ്രതീകങ്ങളായി ഉദ്ധരിച്ചു. കൂടാതെ സ്വാശ്രയ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്ന 10 കോടിയിലധികം സ്ത്രീകള്‍ വികസനം പുനര്‍നിര്‍മ്മിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. തദ്ദേശീയ സ്ഥാപനങ്ങളില്‍ ഏകദേശം 46ശതമാനം സ്ത്രീ പ്രാതിനിധ്യം ഉണ്ടെന്നും സ്ത്രീകള്‍ വികസനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
സാങ്കേതികവിദ്യാധിഷ്ഠിത ഭരണം ആളുകള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുവെന്ന് മുര്‍മു പറഞ്ഞു. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ ഉപയോഗം സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. മറ്റ് ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പൗരന്മാരും പങ്കാളികളാകണമെന്ന് മുര്‍മു ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ ഇടപാടുകളുടെ പകുതിയിലധികവും ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നുവെന്നും ദ്രൗപതി മുര്‍മു ചൂണ്ടിക്കാട്ടി.
ഗോത്ര ക്ഷേമത്തിലും കര്‍ഷക ശാക്തീകരണത്തിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ദ്രൗപദി മുര്‍മു പറഞ്ഞു. ധര്‍ത്തി ആബ ജനജാതിയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍, പിഎം-ജന്‍മാന്‍ യോജന തുടങ്ങിയ സംരംഭങ്ങള്‍ ഗോത്ര, പിവിടിജി സമൂഹങ്ങളെ ശാക്തീകരിക്കുന്നു.
അതേസമയം കര്‍ഷകര്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി തുടരുന്നുവെന്നും ഭക്ഷ്യസുരക്ഷയും കയറ്റുമതിയും നയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ന്യായമായ വിലകള്‍ താങ്ങാനാവുന്ന വായ്പ, ഇന്‍ഷുറന്‍സ് തുടങ്ങിയ പിന്തുണകളും രാജ്യം കര്‍ഷകര്‍കര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കര്‍ഷകരുടെ സംഭാവനകളെ ബഹുമാനിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത് തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
