/kalakaumudi/media/media_files/kgUOjylmrGD1D9qv8DjI.jpeg)
തിരുവനന്തപുരം ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. ഡി. നെൽസണെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച നിലവിലുള്ള മാനദണ്ഡങ്ങൾ ലംഘിച്ച് ഔദ്യോഗിക ഡ്യൂട്ടി സമയത്ത് ജോലിക്ക് ഹാജരാകാതെ സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് അച്ചടക്ക നടപടിക്കും തുടർ അന്വേഷണത്തിനും വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമായിരുന്നു നടപടി.
അന്ന സെബാസ്റ്റ്യന്റെ എറണാകുളം കങ്ങരപ്പടിയിലെ വീട് യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജർ, കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് എന്നിവർ സന്ദർശിച്ചു. അന്നയുടെ അമ്മ ഇ.വൈ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്തിലൂടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
