പേര് പോലെ എല്ലാവരുടെയും പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധിയുടെ ഒരു ബാഗാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം. പാലസ്തീന്‍ എന്ന വാക്ക് ആലേഖനം ചെയ്ത ഹാന്‍ഡ്ബാഗുമായി നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രം.

author-image
Rajesh T L
New Update
priyanka

കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധിയുടെ ഒരു ബാഗാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം. പാലസ്തീന്‍ എന്ന വാക്ക് ആലേഖനം ചെയ്ത ഹാന്‍ഡ്ബാഗുമായി നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രം. കോണ്‍ഗ്രസ് വക്താവ് ഷാമ മുഹമ്മദ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോ വലിയ വിവാദമായി. ബിജെപിയുടെ പ്രതികരണവും പിന്നാലെ എത്തി. മുസ്ലിം പ്രീണനം എന്നാണ് ബിജെപി പ്രിയങ്കയുടെ പലസ്തീന്‍ ബാഗിനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസം പലസ്തീന്‍ പ്രതിനിധികളുമായി പ്രിയങ്ക ഗാന്ധി  കൂടിക്കാഴ്ച നടത്തിയിരുന്നു. പലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായാണ് സ്വന്തം വസതിയില്‍ വച്ച് പ്രിയങ്കാ കൂടിക്കാഴ്ച നടത്തിയത്. പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം നിലയുറപ്പിക്കുന്ന യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയെന്ന പ്രശംസയാണ് പ്രിയങ്കയ്ക്ക് ലഭിക്കുന്നത്.

കൂടിക്കാഴ്ചയില്‍ സ്വാതന്ത്ര്യത്തിനായുള്ള പലസ്തീന്‍ ജനതയുടെ പോരാട്ടത്തിന് പ്രിയങ്ക ഐക്യദാര്‍ഢ്യവും  പിന്തുണയും അറിയിക്കുകയും ചെയ്തു. പലസ്തീനുമായുള്ള ദൃഢമായ ആത്മബന്ധവും പ്രിയങ്ക അറിയിച്ചു. കുഞ്ഞുങ്ങളെയുള്‍പ്പടെ നഷ്ടപ്പെട്ട ഗാസയിലെ അമ്മമാരുടെ  ദു:ഖത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി നയതന്ത്ര പ്രതിനിധികളോട് പറഞ്ഞു.

കൂടിക്കാഴ്ചയില്‍ നയതന്ത്രജ്ഞ പ്രതിനിധി സമ്മാനിച്ച ബാഗുമായാണ് പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച ലോക്‌സഭയിലെത്തിയത്. പ്രിയങ്കയുടെ ബാഗും അതിലെ രാഷ്ട്രീയവും വലിയ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തു. 

മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് അദ്ദേഹത്തെ കണ്ടിരുന്നതായും പ്രിയങ്ക ഗാന്ധി  ഓര്‍ത്തു. 

വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരുന്നതില്‍ മാത്രമല്ല, ഇസ്രായേലിന്റെ സൈനിക ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ  ഗസയുടെ  പുനര്‍നിര്‍മ്മാണത്തിലും ഇന്ത്യ സുപ്രധാന പങ്ക് വഹിക്കണമെന്ന് പ്രിയങ്കാ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ നയതന്ത്ര പ്രതിനിധി ആവശ്യപ്പെട്ടു. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിയെ നയതന്ത്ര പ്രതിനിധികളായ ആബിദ് എല്‍റാസെഗും  അബി ജാസറും  അഭിനന്ദിക്കുകയും ചെയ്തു.

വെറുപ്പിലും അക്രമത്തിലും വിശ്വസിക്കാത്ത ഇസ്രായേല്‍ പൗരന്മാരുടെയും ലോകത്തെ എല്ലാ സര്‍ക്കാരുകളുടെയും ശരിയായ  നിലയില്‍  ചിന്തിക്കുന്ന  ഓരോ വ്യക്തിയുടെയും ധാര്‍മിക ഉത്തരവാദിത്തമാണ് ഇസ്രായേലിന്റെ വംശഹത്യയെ അപലപിക്കുകയും വംശഹത്യയില്‍ നിന്ന് ഇസ്രയേലിനെ തടയുന്നതിന് നിര്‍ബന്ധിക്കുകയും ചെയ്യണമെന്ന് പ്രിയങ്ക എക്‌സിയല്‍ കുറിച്ചിരുന്നു. 

നാഗരികതയുടെയും ധാര്‍മ്മികതയുടെയും ലോകത്ത് ഇസ്രായേല്‍ ഭരണകൂടത്തിന്റെ ക്രൂരമായ ഇത്തരം   പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

priyanka gandhi israel- palastine palastine