വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു.ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ.കസവ് സാരിയുടുത്ത് കേരളീയ വേഷത്തിലാണ് പ്രിയങ്ക ലോക്‌സഭയിലെത്തിയത്. പ്രിയങ്കയെ കോണ്‍ഗ്രസ് എംപിമാര്‍ കൈയടികളോടെയാണ് വരവേറ്റത്.
സത്യപ്രതിജ്ഞ കാണാന്‍ അമ്മ സോണിയ ഗാന്ധി ഗാലറിയിലും സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും ഇരിപ്പിടത്തിലും ഉണ്ടായിരുന്നു.വ്യാഴാഴ്ച രാവിലെ സോണിയയുടെ വീട്ടില്‍ നിന്നാണ് സത്യപ്രതിജ്ഞയ്ക്കായി പ്രിയങ്ക പുറപ്പെട്ടത്.