കന്നിവോട്ട് രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധിയുടെ മകനും മകളും

പ്രിയങ്ക ഗാന്ധിക്കും ഭർത്താവ് റോബർട്ട് വദ്രയ്ക്കും ഒപ്പം എത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.

author-image
Vishnupriya
New Update
raihan

റെയ്‍ഹാൻ രാജീവ് വദ്രയും മിരായ വദ്രയും വരിനിൽക്കുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ലോക്സഭാ തെരെഞ്ഞെടുപ്പിൽ കന്നിവോട്ട് രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മക്കൾ റെയ്‌ഹാൻ രാജീവ് വദ്രയും മിരായ വദ്രയും. പ്രിയങ്ക ഗാന്ധിക്കും ഭർത്താവ് റോബർട്ട് വദ്രയ്ക്കും ഒപ്പം എത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ച വിഡിയോയിൽ റെയ്‌ഹാനും മിരായയും ഡൽഹിയിലെ ഒരു പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാൻ വരിനിൽക്കുന്നത് കാണാം.

വളരെയധികം നിർണായകമായ തിരഞ്ഞെടുപ്പാണിതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം റെയ്‍ഹാൻ പറഞ്ഞു.‘‘നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുന്നതിനും നല്ല മാറ്റങ്ങൾ രാജ്യത്ത് സംഭവിക്കുന്നതിനുമായി തിരഞ്ഞെടുപ്പിൽ ഭാഗമാകാൻ യുവത്വത്തോട് അഭ്യർഥിക്കുന്നു’’–റെയ്ഹാൻ പറഞ്ഞു. അലക്ഷ്യമായി സമയം കളയാതെ മാറ്റം കൊണ്ടുവരാൻ ശ്രമിക്കണം എന്നായിരുന്നു മിരായയുടെ പ്രതികരണം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വോട്ട് രേഖപ്പെടുത്തി.

priyanka gandhi miraya vadra raihan rajeev