ഡല്‍ഹിയില്‍ ഖലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍: അന്വേഷണം

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത സിഖ് വിഘടനവാദി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്ജെ) പിന്തുണക്കാരാണ് മുദ്രാവാക്യങ്ങള്‍ എഴുതിയതെന്നാണ് റിപ്പോര്‍ട്ട്.

author-image
Sruthi
New Update
police

pro khalistani slogans appeared on pillars of delhi metro

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹി മെട്രോ സ്റ്റേഷനുകളുടെ തൂണുകളില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍. കരോള്‍ ബാഗ്, ഝന്ദേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലാണ് മുദ്രാവാക്യം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത സിഖ് വിഘടനവാദി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്ജെ) പിന്തുണക്കാരാണ് മുദ്രാവാക്യങ്ങള്‍ എഴുതിയതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് മെട്രോ സ്റ്റേഷനുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി മെട്രോ അധികൃതരില്‍ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. 'ഞാന്‍ രാവിലെ 8 മണിക്ക് ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ മെട്രോ സ്റ്റേഷന്റെ തൂണുകളില്‍ കറുപ്പ് നിറത്തില്‍ എന്തോ എഴുതിയിരിക്കുന്നത് കണ്ടു. വലിയ ജനക്കൂട്ടം അവിടെ തടിച്ചുകൂടി മുദ്രാവാക്യങ്ങള്‍ വായിക്കുകയായിരുന്നു'-കരോള്‍ ബാഗ് മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ഗാര്‍ഡ് ബജ്രംഗി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. രാത്രിയിലാകാം മുദ്രാവാക്യങ്ങള്‍ എഴുതിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

khalistani