വംശീയാധിക്ഷേപം നടത്തി ക്രൂരമർദനത്തിനിരയാക്കിയ വിദ്യാർഥിയുടെ മരണത്തെത്തുടർന്ന് ത്രിപുരയിൽ പ്രതിഷേധം ശക്തം

മണിപ്പൂരിൽ ജോലി ചെയ്യുന്ന ബിഎസ്എഫ് ജവാനായ തരുൺ ചക്മയുടെ മക്കളായ എയ്ഞ്ചലിനേയും മൈക്കിളിനേയുമാണ് ഈ സംഘം ചൈനീസ് എന്ന് വിളിച്ച് മർദിച്ചത്. ക്രിസ്മസിന്റെ പിറ്റേ ദിവസമാണ് മരിക്കുന്നത്

author-image
Devina
New Update
thripura

ഡെറാഡൂൺ: വംശീയാധിക്ഷേപം നടത്തുകയും ക്രൂരമർദനത്തിനിരയാക്കുകയും ചെയ്ത വിദ്യാർഥിയുടെ മരണത്തെത്തുടർന്ന് ത്രിപുരയിൽ പ്രതിഷേധം ശക്തം .

 എയ്ഞ്ചൽ ചക്മ(24) എന്ന വിദ്യാർഥിയാണ് ആറംഗ സംഘത്തിന്റെ ക്രൂര മർദനത്തിനിരയായത്.

മണിപ്പൂരിൽ ജോലി ചെയ്യുന്ന ബിഎസ്എഫ് ജവാനായ തരുൺ ചക്മയുടെ മക്കളായ എയ്ഞ്ചലിനേയും മൈക്കിളിനേയുമാണ് ഈ സംഘം ചൈനീസ് എന്ന് വിളിച്ച് മർദിച്ചത്.

എന്നാൽ താൻ ഇന്ത്യക്കാരനാണെന്ന് കേണ് പറഞ്ഞിട്ടും മാരകായുധങ്ങളുമായി ആക്രമിച്ച സംഘം കഴുത്തിലാണ് ആഴത്തിൽ മുറിവേൽപ്പിച്ചത്.

തടയാൻ ശ്രമിച്ച മൈക്കിളിനേയും മുറിവേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ എയ്ഞ്ചൽ 17 ദിവസം ആശുപത്രിയിൽ മരണത്തോട് മല്ലിട്ടു.

 ക്രിസ്മസിന്റെ പിറ്റേ ദിവസമാണ് മരിക്കുന്നത്.

 സഹോദരൻ മൈക്കിളും ചികിത്സയിലാണ്.ഡെറാഡൂണിലെ സ്വകാര്യ സർവകലാശാലയിൽ എംബിഎ അവസാന വർഷ വിദ്യാർഥിയായിരുന്നു എയ്ഞ്ചൽ.

ഓൾ ഇന്ത്യ ചക്മ സ്റ്റുഡന്റ് യൂണിയന്റേയും മുതിർന്ന ഉദ്യോഗസ്ഥരുടേയും സമ്മർദത്തിന് ശേഷമാണ് നടപടിയുണ്ടായതെന്നും അതുവരെ പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചെന്നുമാണ് പിതാവിന്റെ ആരോപണം.

മരണശേഷം കൊലക്കുറ്റം ചുമത്തി. തുടർന്ന് കേസിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു.

പ്രായപൂർത്തിയാകാത്ത 2 പ്രതികളെ ജുവനൈൽ ഹോമിലേക്കു മാറ്റി.

 നേപ്പാൾ സ്വദേശിയായ ഒരു പ്രതിയെ ഇനിയും പിടികൂടാനായില്ല. ഇയാളെ പിടികൂടുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്

 എയ്ഞ്ചലിന്റെ മൃതദേഹം എത്തിച്ചപ്പോൾ വൻ പ്രതിഷേധമുണ്ടായി.