കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ ചെന്നൈയിൽ പ്രതിഷേധം പുകയുന്നു.

തമിഴ്നാട് ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ ചെന്നൈയിൽ പ്രതിഷേധം പുകയുന്നു. .കൊലപാതകത്തിൽ ഇതുവരെ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് അറിയിച്ചു. പ്രതികൾ കൊലപാതകശേഷം രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

author-image
Prana
New Update
murder case
Listen to this article
0.75x 1x 1.5x
00:00 / 00:00

തമിഴ്നാട് ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ ചെന്നൈയിൽ പ്രതിഷേധം പുകയുന്നു. ബിഎസ്പി പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചാണ് ഇന്നു പ്രതിഷേധിച്ചത്.കൊലപാതകത്തിൽ ഇതുവരെ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് അറിയിച്ചു. പ്രതികൾ കൊലപാതകശേഷം രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ആംസ്ട്രോങ്ങിനെ കൊലപാതകത്തെ അപലപിച്ച ബിഎസ്പി അധ്യക്ഷ മായാവതി, പ്രവർത്തകരോട് സംയമനം പാലിക്കാൻ നിർദേശിച്ചു. സംസ്ഥാനത്തെ ശക്തമായ ദലിത് ശബ്ദമായ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയവരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മായാവതി ആവശ്യപ്പെട്ടിട്ടുണ്ട്.

murder