മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പൊതുമേഖലാ ബാങ്കുകൾ പിഴയിടാക്കിയത് 232 കോടി രൂപ

2020-21 മുതൽ 5 വർഷത്തിനിടെ കേരളത്തിൽ നിന്നു മാത്രം മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പിഴയായി പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് 232 കോടി രൂപയാണ്. ഈ വർഷത്തിനിടയിൽ ശരാശരി 46 കോടി രൂപയാണ് ബാങ്കുകൾ ഈടാക്കിയത്.

author-image
Devina
New Update
bankk

ന്യൂഡൽഹി: 2020-21 മുതൽ 5 വർഷത്തിനിടെ കേരളത്തിൽ നിന്നു മാത്രം മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പിഴയായി പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് 232 കോടി രൂപയാണ്.

ഈ വർഷത്തിനിടയിൽ ശരാശരി 46 കോടി രൂപയാണ് ബാങ്കുകൾ ഈടാക്കിയത്. ഇതേ കാലയളവിൽ സ്വകാര്യബാങ്കുകൾ ഈടാക്കിയ കണക്ക് ലഭ്യമല്ല.

അതുകൂടി കണക്കാക്കിയാൽ തുക വൻതോതിൽ ഉയരും. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിനുള്ള പിഴ ഒഴിവാക്കണമെന്ന ശുപാർശയ്‌ക്കൊപ്പം ഇതുമായി ബന്ധപ്പെട്ട മറ്റു ചില നിർദ്ദേശങ്ങൾ കൂടി പാർലമെന്റിന്റെ പെറ്റീഷൻസ് കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നു.

പിഴയെത്തുടർന്ന് നെഗറ്റീവ് ബാലൻസ് ആയ അക്കൗണ്ടുകളിൽ പിന്നീട് പണം വരുമ്പോൾ അതിൽ നിന്ന് പിഴ ഈടാക്കുന്നരീതി ചില ബാങ്കുകൾ പിന്തുടരുന്നുണ്ട്. ഇത് തടയാൻ ആർബിഐ ഇടപെടണം.

ഉപയോക്താക്കളുടെ പരാതികൾ 3 ദിവസത്തിനകം തീർപ്പാക്കാൻ സംവിധാനമുണ്ടാക്കണം. 7 ദിവസം പരമാവധി തെറ്റായി ചുമത്തപ്പെട്ട ഫീസും ഇതേ സമയപരിധിക്കുള്ളിൽ തിരികെ നൽകണം.

 കാലതാമസമുണ്ടായാൽ നഷ്ടപരിഹാരം പരിഗണിക്കണം. ബാങ്കുകൾ ഈടാക്കുന്ന ചാർജുകൾ എകീകരിക്കണം.