/kalakaumudi/media/media_files/2025/12/08/img_0345-2025-12-08-19-16-17.jpeg)
2017 ൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് സുനി. ഈ കേസിന് ശേഷമാണ് ആളുകൾ സുനി എന്ന പേര് ശ്രദ്ധിക്കുന്നത്. പെരുമ്പാവൂർ സ്വദേശിയാണ് സുനി.ബജാജ് പൾസർ ബൈക്കുകൾ മാത്രം മോഷ്ടിച്ച സുനിക്ക് പിന്നീട് പൾസർ സുനി എന്ന വിളിപ്പേര് വന്നു.2010 മുതൽ സുനി സിനിമ സെറ്റുകളിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു.പലരുടെയും ഡ്രൈവർ ആയ സുനി നടനും MLA യുമായ മുകേഷിന്റെ പേഴ്സണൽ ഡ്രൈവർ ആയി കുറച്ചധികം കാലം ജോലി ചെയ്തിരുന്നു. അങ്ങനെ സിനിമാ സെറ്റിൽ മുഴുവൻ സമയവും ജോലി ഉണ്ടായിരുന്ന സുനിക്ക് പല പ്രമുഖ നടന്മാരുമായി ബന്ധം ഉണ്ടായിരുന്നു.സിനിമ മേഖലയിൽ സുനി കുട്ടൻ എന്ന പേരിലാണ് അയൽ അറിയപ്പെട്ടത്.2013 ൽ സൗണ്ട് തോമ എന്ന ചിത്രത്തിൽ വെച്ചാണ് സുനി ദിലീപുമായി പരിചയപ്പെടുന്നത്.ഈ സമയത്ത് സുനി മുകേഷിന്റെ ഡ്രൈവർ ആയിരുന്നു.ജോർജൂട്ടൻസ് പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിൽ വെച്ചാണ് സുനിയും ദിലീപും കൊട്ടേഷൻ ആവശ്യത്തിനായി കണ്ടു മുട്ടുന്നതും. വിവരങ്ങൾ കൈമാറുന്നതും.പിന്നീട് 2017 ൽ സുനി തന്റെ അടുത്ത ആറ് സുഹൃത്തുക്കൾ വഴി നടിയെ തട്ടി കൊണ്ട് പോകാൻ പദ്ധതി ഒരുക്കി നടിയെ ഓടുന്ന കാറിൽ വെച്ച് ആക്രമിക്കുന്നു.പിന്നീട് ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യാ മാധവന്റെ ബൊട്ടീക്കിൽ എത്തിയെങ്കിലും ആരെയും കാണാൻ സാധിച്ചില്ല.പിന്നീട് ഒളിവിൽ പോയ സുനി കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ പോലീസ് കസ്റ്റഡിയിൽ ആയി.ജയിലിൽ നിന്ന് സുനി ദിലീപിന് കത്ത് എഴുതിയതാണ് പിന്നീട് ദിലീപ് കൂടി കേസിൽ പ്രധാന പ്രതിയാകാൻ കാരണം. ജയിൽ അധികൃതർ നിർബന്ധിച്ചു കത്ത് എഴുതിച്ചത് ആണെന്ന് ആയിരുന്നു സുനി ആദ്യം പറഞ്ഞിരുന്നത് .പിന്നീട് ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചത് എന്ന് സുനി പറഞ്ഞു.പിടിച്ചു പറി, മോഷണം ,കൊട്ടേഷൻ, തുടങ്ങിയ 13 കേസുകൾ ആണ് സുനിയുടെ പേരിൽ ഉള്ളത് ഇതിൽ നടിയെ ആക്രമിച്ച കേസ് ആണ്. പ്രധാനം .ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ കേറ്ററിംഗ് വാഹനത്തിന്റെ ഡ്രൈവർ ആയും സുനി ജോലി ചെയ്തിട്ട് ഉണ്ട് എന്ന് പോലീസ് കണ്ടെത്തി. ഏഴര വർഷത്തെ ജയിൽ വാസത്തിനു ശേഷം 2024 ലാണ് സുപ്രീം കോടതി സുനിക്ക് ജാമ്യം നൽകിയത്.
നിലവിൽ സുനിയാണ് കേസിലെ ഒന്നാം പ്രതി 6 പ്രതികളും കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
