പുൽവാമയിൽ ഏറ്റുമുട്ടൽ; വെടിയുതിർത്ത് സുരക്ഷാസേനയും ഭീകരരും, 2 ഭീകരരെ വധിച്ചു

തെക്കൻ കശ്മീരിലെ നിഹാമയിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് സൂചന ലഭിച്ചതിന് പിന്നാലെ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിരുന്നു.

author-image
Vishnupriya
New Update
army

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. 2 ഭീകരരെ വധിച്ചു.  നിഹാമ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. തെക്കൻ കശ്മീരിലെ നിഹാമയിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് സൂചന ലഭിച്ചതിന് പിന്നാലെ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിരുന്നു.

ഭീകരർ തിരച്ചിൽ സംഘത്തിന് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.കഴിഞ്ഞ മാസം കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ അഹമ്മദ്‌നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ എല്ലഹിബാഗ് അൽനൂർ കോളനിയിൽ താമസിച്ചിരുന്ന ഡാനിഷ് ഐജാസ് ഷെയ്ഖ് (34) എന്ന ഭീകരനാണ് അന്നു കൊല്ലപ്പെട്ടത്.

Pulwama