പുനെ വാഹാനാപകടം: 17കാരന്റെ അച്ഛനും മുത്തച്ഛനും കസ്റ്റഡിയില്‍

ഇയാളുടെ പിതാവ് വിശാല്‍ അഗര്‍വാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇരുവരെയും ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

author-image
Rajesh T L
New Update
death in pune

Pune Porsche accident: Pune teen's father arrested in abduction case

Listen to this article
0.75x1x1.5x
00:00/ 00:00

പുനെയിലെ കല്യാണി നഗര്‍ വാഹനാപകട കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ പിതാവിനെയും മുത്തച്ഛനെയും മെയ് 31 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശാല്‍ അഗര്‍വാളിനെയും സുരേന്ദ്ര കുമാര്‍ അഗര്‍വാളിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

പ്രതിയുടെ മുത്തച്ഛന്‍ സുരേന്ദ്രകുമാര്‍ അഗര്‍വാളിനും പിതാവ് വിശാല്‍ അഗര്‍വാളിനുമെതിരെ ഡ്രൈവറെ മാറ്റാന്‍ ശ്രമിച്ചതിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സുരേന്ദ്രകുമാറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളുടെ പിതാവ് വിശാല്‍ അഗര്‍വാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇരുവരെയും ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.ഡ്രൈവറുടെ ഫോണിനെക്കുറിച്ചും കാറിനെക്കുറിച്ചും കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ഇതെല്ലാം ഒരുമിച്ച് അന്വേഷിക്കണമെന്നും ഇതിന് പൊലീസ് കസ്റ്റഡി ആവശ്യമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

accident