ഇന്ദിരാ ഗാന്ധിയുടെ കൊലപാതകി ബിയാന്ത് സിങ്ങിന്റെ മകൻ സരബ്ജിത് സിങ്ങ് പഞ്ചാബിലെ ഫരീദ്‌കോട്ടിൽ മുന്നിൽ

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകി  ബിയാന്ത് സിങ്ങിൻ്റെ മകനും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ സരബ്ജീത് സിംഗ് ഫരീദ്കോട്ട് ലോക്സഭാ മണ്ഡലത്തിൽ ലീഡ് തുടരുന്നു. ഒമ്പത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 19,512 വോട്ടുകൾക്കാണ് സരബ്ജീത് സിംഗ്  ലീഡ് ചെയ്യുന്നത്

author-image
Greeshma Rakesh
Updated On
New Update
punjab-lok-sabha-results-2024-

punjab lok sabha results 2024 results indira assassins son sarabjeet leading in faridkot

Listen to this article
0.75x 1x 1.5x
00:00 / 00:00

ചണ്ഡീഗഢ്:  മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകി  ബിയാന്ത് സിങ്ങിൻ്റെ മകനും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ സരബ്ജീത് സിംഗ് ഫരീദ്കോട്ട് ലോക്സഭാ മണ്ഡലത്തിൽ ലീഡ് തുടരുന്നു. ഒമ്പത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 19,512 വോട്ടുകൾക്കാണ് സരബ്ജീത് സിംഗ്  ലീഡ് ചെയ്യുന്നത്. സരബ്ജീത് 49,439 വോട്ടുകൾ നേടിയപ്പോൾ, ആം ആദ്മി പാർട്ടി (എഎപി) സ്ഥാനാർത്ഥി കരംജിത് സിംഗ് അൻമോൾ 29,927ഉം  ശിരോമണി അകാലിദളിൻ്റെ രാജ്വീന്ദർ സിങ് ധരംകോട്ട് 20,824 ഉം, കോൺഗ്രസിലെ അമർജിത് കൗർ സഹോകെക്ക് 20,441ഉം, രാജ് ഹാൻത്ര 20,441 വോട്ടുകളുമാണ് നേടിയത്.

പ്രചാരണ വേളയിൽ, ഗ്രാമീണ ആധിപത്യമുള്ള പഞ്ചാബിലെ അതിർത്തി നിയോജകമണ്ഡലത്തിലെ  റോഡ്‌ഷോകളും തിരഞ്ഞെടുപ്പ് പരിപാടികളും രബ്ജീത് സിങ്ങിൻ്റെ ലീഡിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.സമാന്തര ജാഥേദാർ ധിയാൻ സിംഗ് മന്ദ്, മുൻ അകാൽ തഖ്ത് ജഥേദാർ ജസ്ബീർ സിംഗ് റോഡ് എന്നിവരുൾപ്പെടെ ബർഗരി പ്രതിഷേധത്തിൻ്റെ ഭാഗമായിരുന്ന സിഖ് നേതാക്കൾ സരബ്ജീതിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2015-ലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തി.

2015-ലെ കൊലപാതകം, വെടിവയ്പ്പ് കേസുകളിൽ ആദ്യ അന്വേഷണ കമ്മീഷനെ നയിച്ച മുൻ എഎപി നേതാവ് ജസ്റ്റിസ് ജോറ സിംഗും സരബ്ജീതിന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തിയിരുന്നു. 2019ൽ എഎപി ടിക്കറ്റിൽ ജലന്ധറിൽ നിന്ന് ജോറ സിംഗ് പരാജയപ്പെട്ടിരുന്നു.അതെസമയം സരബ്ജീതിൻ്റെ അമ്മ ബിമൽ കൗർ ഖൽസ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റോപ്പറിൽ നിന്നും മുത്തച്ഛൻ സുചാ സിംഗ് 1989 ൽ ശിരോമണി അകാലിദളിൻ്റെ (അമൃത്‌സർ) സ്ഥാനാർത്ഥിയായി ബതിന്ദ പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും വിജയിച്ചിരുന്നു.

എന്നാൽ, ഇത്തവണ സരബ്ജീത്തിനെതിരെ എസ്എഡി (എ) സ്വന്തം സ്ഥാനാർത്ഥിയെ മത്സര രം​ഗത്തിറക്കിയിരുന്നു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സരബ്‌ജീത് ബതിന്ഡയിൽ നിന്ന് മത്സരിച്ച് 1,13,490 വോട്ടുകൾ നേടിയിരുന്നു.ഫരീദ്കോട്ട് പാർലമെൻ്റ് മണ്ഡലത്തിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ, ധരംകോട്ട്, ബാഗപുരാണ, ഗിദ്ദർബഹ, ജെയ്തു, ഫരീദ്കോട്ട് എന്നിവിടങ്ങളിൽ സരബ്ജീതിന് കാര്യമായ പിന്തുണയുണ്ട്. 

punjab lok sabha results 2024 results Assassination of Indira Gandhi Sarabjeet