/kalakaumudi/media/media_files/2025/11/22/harman-2025-11-22-17-35-38.jpg)
ചണ്ഡീഗഢ്: പഞ്ചാബി ഗായകനായ ഹര്‍മന്‍ സിദ്ധു (37) വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മന്‍സ ജില്ലയിലെ ഖ്യാല ഗ്രാമത്തില്‍ ഇന്ന് ഉണ്ടായ വാഹനാപകടമാണ് മരണകാരണം. മന്‍സപട്യാല റോഡില്‍ വച്ച് ഹര്‍മന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഹര്‍മന്‍ തന്റെ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അദ്ദേഹത്തിന്റെ വാഹനം പൂര്‍ണമായും തകര്‍ന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നാണ് റിപോര്‍ട്ട്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
'പേപ്പര്‍ യാ പ്യാര്‍' എന്ന ഗാനത്തിലൂടെയാണ് ഹര്‍മന്‍ സിദ്ധു പ്രശസ്തിയിലേക്ക് എത്തിയത്. പഞ്ചാബി സംഗീത രംഗത്ത് വര്‍ഷങ്ങളായി ഹര്‍മാന്‍ സിദ്ധു സജീവമായിരുന്നു. തന്റെ അതുല്യമായ ശബ്ദം കൊണ്ട് അദ്ദേഹം നിരവധി ആരാധകരെ നേടിയെടുത്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
