പുരിയിൽ രഥയാത്രയ്ക്കിടെ തിരക്കിൽപെട്ട് ഒരു മരണം

പരിക്കേറ്റ ചിലരുടെ നില ​ഗുരുതരമാണ്. ഇവർ പുരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രഥയാത്രയ്ക്കായി നിരവധി പേരാണ് പുരിയിൽ എത്തിച്ചേർന്നത്.

author-image
Anagha Rajeev
Updated On
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

പുരി:  ഒഡിഷയിലെ പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ശ്വാസതടസമുണ്ടായ എട്ടുപേരെ ആശുപത്രിയിലാക്കി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. രഥം വലിച്ചുകൊണ്ടുപോകുന്ന ചടങ്ങിനിടെയായിരുന്നു അപകടമുണ്ടായത്. ബലം​ഗീർ ജില്ലയിലെ സൈന്തലയിൽ നിന്നുള്ള ലളിത് ബാ​ഗർതിയാണ് മരിച്ചത്.

പരിക്കേറ്റ ചിലരുടെ നില ​ഗുരുതരമാണ്. ഇവർ പുരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രഥയാത്രയ്ക്കായി നിരവധി പേരാണ് പുരിയിൽ എത്തിച്ചേർന്നത്. 300ഓളം പേർക്ക് പരിപാടിക്കിടെ അസ്വസ്ഥതകളുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Puri Jaganatha Temple