രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് വിടേണ്ടി വന്നു-രാധികാ ഖേര

ഓരോ ഹിന്ദുവിന്റെ മനസ്സിലും ഭഗവാന്‍ ശ്രീരാമന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്, എന്നാല്‍ ചിലര്‍ അതിനെ എതിര്‍ക്കുന്നു. എനിക്ക് രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് വിടേണ്ടി വന്നു' രാധിക പറഞ്ഞു.'

author-image
Sruthi
New Update
Congress leader Radhika Khera quits party

Radhika Khera, Chhattisgarh Congress leader quits days after alleging disrespect to women in party

Listen to this article
0.75x 1x 1.5x
00:00 / 00:00

കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് രാധികാ ഖേര പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അഭിസംബോധന ചെയ്ത രാജിക്കത്തിലും പാര്‍ട്ടിയില്‍ താന്‍ നേരിട്ട അപമാനങ്ങള്‍ രാധിക ഖേര ചൂണ്ടികാട്ടി. ഛത്തീസ്ഗഢിലെ പ്രധാന കോണ്‍ഗ്രസ് നേതാവായ രാധികാ ഖേര കോണ്‍ഗ്രസിന്റെ രാമക്ഷേത്ര നിലപാടിനെയും നേരത്തെ വിമര്‍ശിച്ചിരുന്നു.'ഓരോ ഹിന്ദുവിന്റെ മനസ്സിലും ഭഗവാന്‍ ശ്രീരാമന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്, എന്നാല്‍ ചിലര്‍ അതിനെ എതിര്‍ക്കുന്നു. ജീവിതത്തിന്റെ 22 വര്‍ഷത്തിലേറെ കാലം പാര്‍ട്ടിക്ക് വേണ്ടി നല്‍കിയ എനിക്ക് രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് വിടേണ്ടി വന്നു' രാധിക പറഞ്ഞു.'ഏപ്രില്‍ 25 ന് ഞാന്‍ അയോധ്യയില്‍ ശ്രീരാമനോട് പ്രാര്‍ത്ഥിച്ചു. അഞ്ച് ദിവസം മുമ്പ്, ഈ വിഷയത്തില്‍ ഛത്തീസ്ഗഡ് പ്രദേശ് കോണ്‍ഗ്രസ് ഓഫീസില്‍ എന്നെ വിചാരണ ചെയ്തു. എനിക്ക് നേരെ അസഭ്യം പറയുകയും എന്നെ മുറിയില്‍ പൂട്ടുകയും ചെയ്തു. നീതിക്കായി മുതിര്‍ന്ന നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ രാമനോട് പ്രാര്‍ത്ഥിച്ചതുകൊണ്ട് എനിക്ക് നീതി നിഷേധിക്കപ്പെട്ടു.' രാധിക എഴുതിയ കുറിപ്പില്‍ പറയുന്നു.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടിയിലെ 'അപമാനം' കാരണം രാജിവെക്കുകയാണെന്ന് പറഞ്ഞുള്ള എഐസിസി വാക്താവ് കൂടിയായിരുന്ന രാധിക ഖേരയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ കോണ്‍ഗ്രസ് വനിതാ നേതാക്കളോട് അനാദരവ് കാണിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

 

congress rebels