/kalakaumudi/media/media_files/2025/04/08/8J9ahzLd3i2W58JoyIlN.jpg)
മുംബൈ:കേരളാ ഇൻ മുംബൈയും രാഗലയയും സംയുക്തമായി അക്ബർ ട്രാവൽസിന്റെ സഹകരണത്തോടെ നടത്തുന്ന KIM-RAAGALAYA അവാർഡ്സ് 2025 ഏപ്രിൽ 12 ശനിയാഴ്ച 5.30 മുതൽ ഘാട്കോപ്പർ ഈസ്റ്റിലുള്ള സവേരിബെൻ പോപട്ട്ലാൽ സഭാഗൃഹ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നതാണ്. ഈ വർഷത്തെ രാഗലയ ആജീവനാന്ത പുരസ്‌കാരം പ്രശസ്ത മലയാളം സിനിമ അറബികഥയും കൂടാതെ നിരവധി സിനിമകൾക്കും വേണ്ടി സംഗീതം ഒരുക്കിയ ബിജിബാലിനും, പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ റെക്സ് ഐസക്കിനും നൽകി ആദരിക്കും. കൂടാതെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ പി ആർ കൃഷ്ണന്റെ പുസ്തക പ്രകാശനവും നിർവഹിക്കുന്നതാണ് കേരളാ ഇൻ മുംബൈയുടെ 2025 മുംബയിലെ വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം കൈവരിച്ച വ്യക്തികൾക്ക് നൽകി വരുന്ന ആജീവനാന്ത പുരസ്‌കാരം എം ആർ ഫ്രാൻസിസ് ( ബിസിനസ്സ്), ബെൻസി ( യുവ സംരംഭക), പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഗോവിന്ദൻ കുട്ടി, മാധ്യമ പ്രവർത്തകൻ ശ്രീജിത്ത്,നർത്തകി ജയശ്രീ നായർ, പ്രശസ്ത നടൻ ബാലകൃഷ്ണൻ പരമേശ്വരൻ (ബാലാജി) എന്നിവർക്കു നൽകി ആദരിക്കും. അവാർഡ് നിശ യോടൊപ്പം ജനപ്രിയ ഛായാഗ്രാഹകൻ പുഷ്പ്പൻ സംവിധാനം നിർവഹിച്ച തൊണ്ണൂറിന്റെ നിറവിൽ നിൽക്കുന്ന അഭിനയ ചക്രവർത്തി മധുവിനെ കുറിച്ചുള്ള ഹ്രസ്വചിത്ര പ്രദർശനവും, രാഗലയ അവാർഡ് ജേതാക്കൾ സംഗീത സംവിധാനം നിർവഹിച്ച പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയും ഉണ്ടാകും.കൂടാതെ പ്രമുഖ മോഹിനിയാട്ടം നർത്തകി ഗീതാ വിജയശങ്കറിന്റെയും, പ്രശസ്ത ഭാരതനാട്യം നർത്തകി നിഷാ ഗിൽബെർട്ടിന്റെയും ശിഷ്യമാർ ഒരുക്കുന്ന നൃത്ത്യവും, രവികുമാറും, ഫ്ലവേഴ്സ് ചാനൽ കോമഡി ഷോയിലൂടെ പ്രശസ്തനായ അൻസു കോന്നി ഒരുക്കുന്ന ശബ്‍ദഭ്രമം, കോമഡി ഷോ തുടങ്ങിയ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം. പാസുകൾക്കും കൂടുതൽ വിവരങ്ങൾക്കും 7045790857 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.