/kalakaumudi/media/media_files/2024/11/29/ZrDBxiDV1RsKokTHftjq.jpg)
ഷാഹി ജുമാ മസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി നാളെ സന്ദര്‍ശനം നടത്തും. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടി എംപിമാരും രാഹുലിനെ അനുഗമിക്കും.
1526ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഒരു ക്ഷേത്രം തകര്‍ത്താണു പള്ളി നിര്‍മിച്ചതെന്ന ഹിന്ദു വിഭാഗത്തിന്റെ അവകാശവാദം കണക്കിലെടുത്ത് നവംബര്‍ 19ന് സംഭാലിലെ സിവില്‍ ജഡ്ജിയാണ് ഷാഹി ജുമാമസ്ജിദില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. ഇതിനായി അഭിഭാഷക കമ്മീഷനെയും കോടതി ചുമലപ്പെടുത്തി.
നവംബര്‍ 24ന് അഭിഭാഷക കമ്മീഷന്‍ പ്രദേശത്ത് സര്‍വേ നടത്താന്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ പോലീസ് വെടിവെപ്പിനിടെ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീംകോടതി സര്‍വേ താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു.