ചെന്നൈ: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്.
'ഇൻഡ്യ സഖ്യത്തിന്റെ പ്രതിപക്ഷ നേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു'- വിജയ് എക്‌സിൽ കുറിച്ചു.
Congratulations to Hon'ble Thiru. @RahulGandhi Avargal for being unanimously elected by @INCIndia and its allies as Leader of Opposition in the Lok Sabha.
— TVK Vijay (@tvkvijayhq) June 26, 2024
My best wishes to serve the people of our Nation.
ഡൽഹിയിൽ ചേർന്ന 'ഇൻഡ്യ' സഖ്യയോ​ഗത്തിലാണ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാൻ തീരുമാനമായത്. രാഹുൽ ​ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകിയതായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ചൊവ്വാഴ്ച രാത്രി അറിയിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
