മോദി നോൺ ബയോളജിക്കൽ പ്രധാനമന്ത്രി; പരിഹസിച്ച് രാഹുൽ ഗാന്ധി

അഗ്നിവീർ യൂസ് ആൻഡ് ത്രോ പദ്ധതിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ആനുകൂല്യങ്ങളോ പെൻഷനോ ഉൾപ്പെടെ പരിരക്ഷ അഗ്നിവീർ നൽകുന്നില്ല.മണിപ്പൂർ വിഷയവും രാഹുൽഗാന്ധി ഉയർത്തി

author-image
Anagha Rajeev
New Update
modi
Listen to this article
0.75x 1x 1.5x
00:00 / 00:00

മോദി നോൺ ബയോളജിക്കൽ പ്രധാനമന്ത്രിയെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് ദൈവവുമായി നേരിട്ട് കണക്ഷൻ എന്നും പരമാത്മാവ് മോദിയുടെ ആത്മാവുമായി നേരിട്ട് സംസാരിക്കുന്നുവെന്നുമാണ് രാഹുൽ ഗാന്ധി പരിഹസിച്ചത്. ഗാന്ധിയെ ലോകമറിഞ്ഞത് സിനിമയിലൂടെയാണെന്ന മോദിയുടെ പരാമർശത്തെക്കുറിച്ചും രാഹുൽ സഭയിൽ പറഞ്ഞു.

കഴിഞ്ഞ 10 വർഷം ഭരണഘടനയ്‌ക്കെതിരായ ആക്രമണം ആയിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ലോക്‌സഭയിൽ ഭരണഘടന ഉയർത്തിയായിരുന്നു രാഹുൽഗാന്ധിയുടെ നന്ദിപ്രമേയ ചർച്ച. ഭരണഘടനയെ സംരക്ഷിക്കാനാണ്നിലകൊളളുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പല പ്രതിപക്ഷ നേതാക്കളും വ്യക്തിപരമായി ആക്രമിക്കപ്പെട്ടു.ഞങ്ങളുടെ പലനേതാക്കളും ജയിലിലായി. .

 അഗ്നിവീർ യൂസ് ആൻഡ് ത്രോ പദ്ധതിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ആനുകൂല്യങ്ങളോ പെൻഷനോ ഉൾപ്പെടെ പരിരക്ഷ അഗ്നിവീർ നൽകുന്നില്ല.മണിപ്പൂർ വിഷയവും രാഹുൽഗാന്ധി ഉയർത്തി.മോദി ഒരിക്കൽ പോലും മണിപ്പുരിൽ പോയിട്ടില്ല. പ്രധാനമന്ത്രിക്ക് മണിപ്പുർ ഇന്ത്യയ്ക്കകത്തെ സംസ്ഥാനമല്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു. മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉത്തരമില്ല.

അതേസമയം ഹിന്ദുവിന്റെ പേരിൽ അക്രമം നടക്കുന്നുവെന്ന രാഹുലിന്റെ പരമാർശത്തിനെതിരെ പ്രതിഷേധം ഉയർന്നു. രാഹുൽഗാന്ധി മാപ്പ് പറയണമെന്ന് അമിത് ഷാ പറഞ്ഞു

rahul gandhi naredramodi