കാനിലെ ഇന്ത്യൻ ജേതാക്കളെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

ഇവർ ഇന്ത്യയ്ക്ക് അഭിമാനമാണെന്നും ഇന്ത്യൻ സിനിമ കൂട്ടായ്മയ്ക്ക് പ്രചോദനമാണെന്നും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ പായൽ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ എന്നിവരുടെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

author-image
Anagha Rajeev
New Update
JHHH
Listen to this article
0.75x1x1.5x
00:00/ 00:00

77-മത് കാൻ ചലച്ചിത്രോൽസവത്തിൽ പുരസ്കാരം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾക്ക് അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി. ഇവർ ഇന്ത്യയ്ക്ക് അഭിമാനമാണെന്നും ഇന്ത്യൻ സിനിമ കൂട്ടായ്മയ്ക്ക് പ്രചോദനമാണെന്നും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ പായൽ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ എന്നിവരുടെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

കാനിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ. അഭിമാനകരമായ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ പായൽ കപാഡിയയ്ക്കും ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. 'ദ ഷെയിംലെസ്സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അനസൂയ സെൻഗുപ്തയ്ക്കും അഭിനന്ദനങ്ങൾ. ഈ സ്ത്രീകൾ ചരിത്രം രചിക്കുകയാണ്, ഇന്ത്യൻ ചലച്ചിത്ര കൂട്ടായ്മയെ മുഴുവൻ പ്രചോദിപ്പിക്കുകയാണ്, എന്നാണ് രാഹുൽ കുറിച്ചത്.

പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോൾഡൻ പാം വിഭാഗത്തിലാണ് മത്സരിച്ചത്. അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മത്സരിച്ച 'ദ ഷെയിംലെസ്സി'ലെ അഭിനയത്തിനാണ് അനസൂയ മികച്ച നടിയായത്. പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ താൻ ഇത് ക്വിയർ കമ്മ്യൂണിറ്റിക്കും മറ്റ് പാർശ്വവത്കൃത സമൂഹങ്ങൾക്കും സമർപ്പിക്കുന്നു എന്നാണ് താരം പറഞ്ഞത്.

rahul gandhi Cannes Film Festival