/kalakaumudi/media/media_files/2025/11/09/pathram-2025-11-09-08-17-37.jpg)
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ സ്‌കൂള്‍ കുട്ടികള്‍ പത്രക്കടലാസില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളെ ഇത്രയും ദയനീയമായ അവസ്ഥയില്‍ 'പരിപാലിക്കുന്നതില്‍' പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്ന് രാഹുല്‍ പറഞ്ഞു.
''കുട്ടികള്‍ക്ക് പത്രക്കടലാസില്‍ ഉച്ചഭക്ഷണം നല്‍കുന്നുവെന്ന വാര്‍ത്ത കണ്ടതുമുതല്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ബിജെപിയുടെ വികസനം ഒരു മിഥ്യ മാത്രമാണ്. രാജ്യത്തിന്റെ ഭാവി ഈ നിഷ്‌കളങ്കരായ കുട്ടികളുടെ സ്വപ്നങ്ങളിലാണ് നിലകൊള്ളുന്നത്. അവര്‍ക്ക് അന്തസ്സായി ഭക്ഷണം കഴിക്കാന്‍ ഒരു പാത്രം പോലുമില്ല. 20 വര്‍ഷത്തിലേറെയുള്ള ബിജെപി ഭരണത്തില്‍ അവര്‍ കുട്ടികളുടെ പാത്രങ്ങള്‍പോലും കവര്‍ന്നെടുത്തു''രാഹുല്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
