മോദിയെ തുറന്ന സംവാദത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു. ഈ സംവാദത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നു രാജ്യം പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു

author-image
Sruthi
New Update
Rahul Gandhi

Rahul Gandhi replies to public debate invitation '

Listen to this article
0.75x1x1.5x
00:00/ 00:00

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്.സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, അജിത്ത് പി ഷാ, ദി ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാം എന്നിവരുടെ ക്ഷണം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച ചെയ്തുവെന്നും രാഹുല്‍ കുറിച്ചു.
മോദി സംവാദത്തിന് തയ്യാറാകുമ്പോള്‍ സ്ഥലവും സമയവുമടക്കം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കാമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.ആരോഗ്യകരമായ ജനാധിപത്യത്തിനായി ഒരൊറ്റ വേദിയിലൂടെ തങ്ങളുടെ കാഴ്ചപ്പാട് രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് പ്രധാന പാര്‍ട്ടികള്‍ക്ക് ഒരു നല്ല സംരംഭമായിരിക്കും. കോണ്‍ഗ്രസ് ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു. ഈ സംവാദത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നു രാജ്യം പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു

rahul gandhi