രാഹുല്‍ ഗാന്ധിക്ക് ഭക്ഷ്യവിഷബാധ; കേരള പര്യടനം റദ്ദാക്കി

ഞായറാഴ്ച ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇന്ത്യ മുന്നണി നടത്തിയ സംയുക്ത റാലിയിലും രാഹുല്‍ പങ്കെടുത്തില്ല

author-image
Rajesh T L
New Update
rahul gandhi
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഭക്ഷ്യവിഷബാധ. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇന്ത്യ മുന്നണി നടത്തിയ സംയുക്ത റാലിയിലും രാഹുല്‍ പങ്കെടുത്തില്ല. പിന്നീട് രാഹുലിന് ഭക്ഷ്യവിഷബാധയേറ്റെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് അറിയിച്ചത്.

തിങ്കളാഴ്ചത്തെ രാഹുലിന്റെ കേരള പര്യടനവും റദ്ദാക്കി. 22 ന് രാഹുല്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ റദ്ദാക്കിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്‍ അറിയിച്ചു. തൃശൂര്‍, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലായിരുന്നു രാഹുലിന്റെ പരിപാടികള്‍.

rahul gandhi congress congress party mallikarjun kharge loksabha elelction 2024